എെ.പി.എല്‍ പത്താം സീസണില്‍ പൂനെയ്ക്കെതിരെ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം

288

ഇന്‍ഡോര്‍: എെ.പി.എല്‍ പത്താം സീസണില്‍ പൂനെയ്ക്കെതിരെ പഞ്ചാബിന് ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആറ് വിക്കറ്റിനായിരുന്നു പഞ്ചാബിന്റെ ജയം. സ്കോര്‍. റൈസിങ് പുനെ സൂപ്പര്‍ജയന്റ്സ് ഇരുപത് ഓവറില്‍ ആറ് വിക്കറ്റിന് 163. പഞ്ചാബ് കിംഗ്സ് ഇലവന്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 164. 164 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് വേണ്ടി 2.5 ഓവറില്‍ 27 റണ്‍സാണ് ഓപ്പണര്‍മാര്‍ അടിച്ചുകൂട്ടിയത്. 9 പന്തില്‍ 14 റണ്‍സുമായി മനന്‍ വോറയാണ് ആദ്യം പുറത്തായത്. സ്കോര്‍ 49ല്‍ നില്‍ക്കേ 13 റണ്‍സുമായി സാഹയും പുറത്തായി. ഹാഷിം ആംല 28ഉം അക്ഷര്‍ പട്ടേല്‍ 24ഉം റണ്‍സെടുത്തു. പിന്നീട് ക്യാപ്റ്റന്‍ ഗ്ലെന്‍ മാക്സ് വെല്ലും ഡേവിഡ് മില്ലറും ചേര്‍ന്ന് പഞ്ചാബിനെ അനായാസം ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. മാക്സി 44ഉം മില്ലര്‍ 30 റണ്‍സെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പുനെയ്ക്ക് സ്കോര്‍ ബോര്‍ഡ് തുറക്കും മുന്‍പേ മായങ്ക് അഗര്‍വാളിനെ നഷ്ടമായി. ആദ്യമത്സരത്തില്‍ അര്‍ധസെഞ്ചുറികള്‍ നേടിയ രഹാനെയും സ്മിത്തും വലിയ ഇന്നിംഗ്സുകള്‍ കളിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പുനെയ്ക്ക് വിനയായത്. രഹാനെ 19ഉം സ്മിത്ത് 26ഉം റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. ധോണി 5 റണ്‍സിന് പുറത്തായി. 32 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി 50 റണ്‍സെടുത്ത ബെന്‍ സ്റ്റോക്സാണ് പുനെയുടെ ടോപ് സ്കോറര്‍. മനോജ് തിവാരി 23 പന്തില്‍ 40 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ആദ്യമത്സരത്തില്‍ പുനെ സൂപ്പര്‍ജയന്റ്സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പിച്ചിരുന്നു. പഞ്ചാബ് കിംഗ്സ് ഇലവന്റെ ആദ്യമത്സരമാണ് ഇത്.

NO COMMENTS

LEAVE A REPLY