ഐ പി എൽ ; ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് ; സ്‌കോര്‍ – 19.4 ഓവറില്‍ 139-7.

15

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ച്‌ ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. സ്‌കോര്‍ ചെന്നൈ സൂപ്പര്‍ കിങ്സ് 20 ഓവറില്‍ 136-6, ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 139-7.39 .റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് ഷിമ്രോണ്‍ ഹെട്‌മെയര്‍(18 പന്തില്‍ 28) നടത്തിയ പോരാട്ടം ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണായകമായി

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി ടീമിനായി പൃഥ്വി ഷാ തന്റെ പതിവ് ശൈലിയില്‍ തുടങ്ങി വേഗത്തില്‍ പവലിയനിലേക്ക് മടങ്ങുകയായിരുന്നു. 12 പന്തില്‍ 18 റണ്‍സ് നേടിയ താരം പുറത്താകുമ്ബോള്‍ ഡല്‍ഹി 24 റണ്‍സാണ് നേടിയത്. അവിടെ നിന്ന് ശിഖര്‍ ധവാന്‍ ദീപക് ചഹറിന്റെ ബൗളിംഗിനെ അതിര്‍ത്തി കടത്തി ഡല്‍ഹി യെ പവര്‍പ്ലേയില്‍ മികച്ച സ്‌കോറിലേക്ക് എത്തിച്ചുവെങ്കിലും ശ്രേയസ്സ് അയ്യരെ പവര്‍പ്ലേയ്ക്കുള്ളില്‍ ഡല്‍ഹിയ്ക്ക് നഷ്ടമായി.

27 റണ്‍സ് കൂട്ടുകെട്ട് ധവാനും ശ്രേയസ്സും ചേര്‍ന്ന് നേടിയപ്പോള്‍ അതില്‍ ശ്രേയസ്സ് അയ്യരുടെ സംഭാവന വെറും 2 റണ്‍സ് ആയിരുന്നു. 20 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടിയ ശേഷം റിഷഭ് പന്തിനെയും(15) ഡല്‍ഹിയ്ക്ക് നഷ്ടമായപ്പോള്‍ ടീം 71/3 എന്ന നിലയിലേക്ക് വീണു, ചെന്നൈയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഡല്‍ഹി ഒന്നാമതെത്തിയത്. 137 റണ്‍സ് പിന്തുടര്‍ന്ന ഡല്‍ഹി ടീം രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.