ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം: യുഎസ്-ചൈന വാക്പോര്

241

ബെയ്ജിങ് • ഇന്ത്യക്ക് ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍എസ്ജി) അംഗത്വം ലഭിക്കാതിരുന്നതിനെച്ചൊല്ലി യുഎസ് – ചൈന വാക്പോര്. ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യക്ക് അവസാന നിമിഷം അംഗത്വം ലഭിക്കാതെ പോയതു ചൈനയുടെ നേതൃത്വത്തില്‍ വന്ന എതിര്‍പ്പു മൂലമാണെന്നു യുഎസ് രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി ടോം ഷാനോന്‍ ആരോപിച്ചു.
എന്നാല്‍ യുഎസ് വസ്തുതകളെ കണക്കിലെടുക്കാതെയാണ് അഭിപ്രായ പ്രകടനം നടത്തുന്നതെന്നും സോളില്‍ ചേര്‍ന്ന പ്ലീനറി യോഗത്തില്‍ ഏതെങ്കിലും രാജ്യത്തിന് അംഗത്വം കൊടുക്കുന്ന കാര്യം ആദ്യം ചര്‍ച്ചയില്‍ വന്നിട്ടേയില്ലെന്ന് ഓര്‍ക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹോങ് ലേയ് പറഞ്ഞു.
ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ താല്‍പര്യങ്ങള്‍ ഇന്ത്യന്‍ സമുദ്രത്തെ ഉന്നം വച്ചാണെന്നും ഇതു തികഞ്ഞ ഭ്രാന്താണെന്നും ടോം ഷാനോന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശത്തില്‍ തങ്ങള്‍ക്കു ശക്തമായ അതൃപ്തിയുണ്ടെന്നു ഹോങ് ലേയ് പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY