ഇന്റർനാഷണൽ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിന് മാർച്ച് ഒന്നിന് തുടക്കം

352

തിരുവനന്തപുരം : സംസ്ഥാന യുവജനക്ഷമ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഡാൻസ് & മ്യൂസിക് ഫെസ്റ്റിവലിന് മാർച്ച് ഒന്നിന് തുടക്കമാവും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് അഞ്ചിന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ മേള ഉദ്ഘാടനം ചെയ്യും.

മേളയിൽ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുളള മുന്നൂറോളം കലാകാരൻമാർ വിവിധ നൃത്ത-സംഗീത രൂപങ്ങൾ കാണികൾക്കായി അവതരിപ്പിക്കും.റഷ്യ, കസാക്കിസ്ഥാൻ, ശ്രീലങ്ക, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുളള കലാകാരൻമാർ പങ്കെടുക്കും. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും കലാപ്രതിഭകൾ വിവിധ നൃത്ത-സംഗീത പരിപാടികൾ അവതരിപ്പിക്കും. ഫെസ്റ്റിവൽ മാർച്ച് 3ന് സമാപിക്കും.

NO COMMENTS