കെയ്റോസിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം

24

ലണ്ടൻ: മിഖായേൽ ഹോഫ്‌മാൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ജർമൻ എഴുത്തുകാരി ജെന്നി ഏർപെൻബെക്കിൻ്റെ കെയ്റോസ് എന്ന നോവലിന് അന്താരാഷ്ട്ര ബുക്കർ സമ്മാനം. ഇരുവർക്കുമായി ലഭിക്കുന്ന സമ്മാനത്തുക 50000 പൗണ്ടാണ് (ഏകദേശം 53 ലക്ഷം രൂപ).

ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി ബ്രിട്ടണിലും അയർലൻഡിലും പ്രസിദ്ധീകരിച്ച സാഹിത്യകൃതികൾ ക്കാണ് 2016 മുതൽ അന്താരാഷ്ട്ര ബുക്കർ സമ്മാനം നൽകുന്നത്. നോട്ട് എ റിവർ. മാറ്റർ 2-10, ക്രൂക്കെഡ് പ്ലോ, ദ ഡീറ്റെയ്ൽസ്, വാട്ട് എ വുഡ് റാതർ നോട്ട് തിങ്ക് എബൗട്ട് എന്നിവയാണ് ചുരുക്കപ്പട്ടികയിലെത്തിയ മറ്റ് കൃതികൾ.

പുരസ്‌കാരം നേടുന്ന ആദ്യ ജർമൻ എഴുത്തുകാരിയാണ് ഏർപെൻബെക്ക്. അന്താരാഷ്ട്ര ബുക്കർ സമ്മാനം കരസ്ഥമാക്കുന്ന ആദ്യ പുരുഷ പരിഭാഷകനാണ് ഹോഫ്‌മാൻ,

NO COMMENTS

LEAVE A REPLY