ഐ എന്‍ എസ് വിരാട് പൊളിക്കാനൊരുങ്ങുന്നു

201

കൊച്ചി: ഒരു കാലത്ത് ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായിരുന്ന ഐ എന്‍ എസ് വിരാട് പൊളിക്കാനൊരുങ്ങുന്നു. 30 വര്‍ഷത്തെ സേവനത്തിനൊടുവിലാണു 58 വയസുള്ള ഐഎന്‍എസ് വിരാട് കളം വിടുന്നത്. മാര്‍ച്ച്‌ ആറിന് നാവികസേന വിരാടിനു യാത്ര അയപ്പ് നല്‍കും എന്നു പറയുന്നു. ഇതിനു ശേഷമായിരിക്കും പൊളിച്ചു വില്‍ക്കുക. വിരാടിനെ യുദ്ധവിമാനങ്ങളുടെ മ്യൂസിയാമായി മാറ്റാനും പദ്ധതിയുണ്ട്. 1000 കോടിയാണ് ഇതിനു ചെലവു പ്രതീക്ഷിക്കുന്നത്. ഇത്രയും വലിയ തുക മുടക്കാന്‍ കഴിയില്ലെന്നാണു പ്രതിരോധമന്ത്രാലയാത്തിന്റെ നിലപാട്. 27,800 ടണ്‍ ഭാരമുള്ള കപ്പല്‍ 1987 ല്‍ ബ്രിട്ടീഷ് നേവി ഇന്ത്യയ്ക്കു നല്‍കിയതാണ്. ഇപ്പോള്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിനാണു കപ്പലിന്റെ മേല്‍നോട്ടം. ഡീ കമ്മീഷന്‍ ചെയ്യുന്ന മാര്‍ച്ച്‌ ആറിനു ശേഷം മാത്രമേ കപ്പല്‍ എന്തു ചെയ്യണം എന്ന കാര്യത്തില്‍ തീരുമാനമാകും. കപ്പലിനു നല്‍കുന്ന യാത്ര അയപ്പില്‍ നാവികസേന മേധാവി സുനില്‍ ലാംബ ഉള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഇതു കൂടാതെ ബ്രിട്ടിഷ് നാവിക സേനയുടെ 20 മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ ഉണ്ടാകും. രാജ്യത്തിനായി 500,000 നോട്ടിക്കല്‍ മൈല്‍ ദൂരം സഞ്ചരിച്ച ശേഷമാണു ഐഎന്‍എസ് യാത്ര അവസാനിപ്പിക്കുന്നത്. 2014 ല്‍ ഡീ കമ്മീഷന്‍ ചെയ്ത ഐഎന്‍എസ് വിക്രാന്ത് സംരക്ഷിക്കാനുള്ള ബുദ്ധിമുട്ടു കൊണ്ടു പൊളിച്ചു വില്‍ക്കുകയായിരുന്നു.

NO COMMENTS

LEAVE A REPLY