പ്രീമിയം ട്രെയിനുകളിലെ ഫ്ളക്സി നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വേ

200

ന്യുഡല്‍ഹി: രാജധാനി, തുരന്തോ, ശദാബ്ദി എന്നീ പ്രീമിയം ട്രെയിനുകളിലെ ഫ്ളക്സി നിരക്ക് ഉടന്‍ പിന്‍വലിക്കില്ലെന്ന് റെയില്‍വേ. മറ്റ് ട്രെയിനുകളില്‍ ഫ്ളക്സി നിരക്കുകള്‍ പ്രഖ്യപിക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി. പ്രീമിയം ട്രെയിനുകളില്‍ ഫ്ളക്സി നിരക്ക് നടപ്പിലാക്കിയതിനെ തുടര്‍ന്ന് രണ്ട് ദിവസം കൊണ്ട് 80 ലക്ഷം രൂപയുടെ അധിക വരുമാനം റെയില്‍വേയ്ക്ക് ലഭിച്ചിരുന്നു.
പ്രീമിയം തീവണ്ടികളില്‍ വെള്ളിയാഴ്ചയാണ് ഫ്ളക്സി നിരക്ക് നിലവില്‍ വന്നത്. പുതിയ പരിഷ്കാരമനുസരിച്ച്‌ രാജധാനി, തുരന്തോ, ശദാബ്ദി ട്രെയിനുകളില്‍ ആദ്യം ടിക്കറ്റ് ബുക്ക് ചെയ്യുന്ന 10 ശതമാനം പേര്‍ക്ക് നിലവിലുള്ള നിരക്കും. തുടര്‍ന്ന് ഓരോ പത്ത് ശതമാനം ടിക്കറ്റുകള്‍ക്കും പത്ത് ശതമാനം വര്‍ധിച്ച നിരക്കും നല്‍കേണ്ടി വരും.

50 ശതമാനം വരെയാണ് നിരക്ക് വര്‍ധന.
സെക്കന്‍ഡ് എ.സി, തേഡ് എ.സി, സെക്കന്‍ഡ് സ്ലീപ്പര്‍ ടിക്കറ്റുകളിലും ശതാബ്ദിയില്‍ ചെയര്‍ കാര്‍ ടിക്കറ്റുകള്‍ക്കുമാണ് നിരക്കു വര്‍ധന. എന്നാല്‍ ഫസ്റ്റ് ക്ലാസ്, എ.സി, എക്സിക്യുട്ടീവ് ക്ലാസ് ടിക്കറ്റ് നിരക്കുകളില്‍ മാറ്റമില്ല.

NO COMMENTS

LEAVE A REPLY