ബലുചിസ്ഥാന്‍: ഇന്ത്യയുടെപ്രസ്താവനകള്‍ പരിധി കടക്കുന്നതായി പാക്കിസ്ഥാന്‍

224

ദില്ലി: ബലുചിസ്ഥാനെ കുറിച്ചും പാക് അധിനിവേശ കശ്മീരിനെ കുറിച്ചും ഇന്ത്യ നടത്തിയ പ്രസ്താവനകള്‍ എല്ലാ പരിധിയും ലംഘിക്കുകയാണെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ രംഗത്തെത്തി.
ബലൂചിസ്ഥാന്‍ വിഷയം ചെങ്കോട്ടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചതിന് പുറമെ ഇന്നലെ പാക് അധിനിവേശ കശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍ ഉടന്‍ പൂര്‍ണമായി പിന്മാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച പാക്കിസ്ഥാന്‍ ഇന്ത്യ അനാവശ്യ പ്രകോപനം ഉണ്ടാക്കുന്നുവെന്ന് കുറ്റപ്പെടുത്തി. എല്ലാ അതിരുകളും ലംഘിക്കുന്നതാണ് ഇന്ത്യയുടെ പ്രസ്താവനയെന്ന് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം പറഞ്ഞു.
കശ്മീര്‍ തര്‍ക്കവിഷയമാണെന്ന് ഇന്ത്യ പലതവണ അംഗീകരിച്ചിട്ടുള്ളതാണെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു.

NO COMMENTS

LEAVE A REPLY