ഇന്ത്യന്‍ സൈന്യത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ ബഹുമതി

245

ജനീവ : ഇന്ത്യന്‍ സൈന്യത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ ബഹുമതി. ഇന്ത്യന്‍ സമാധാന സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബഹുമതി. തെക്കന്‍ സുഡാനില്‍ നിയോഗിക്കപ്പെട്ട 50 സൈനികര്‍ക്ക് യു.എന്‍ മെഡല്‍ സമ്മാനിച്ചു. യു.എന്‍ മിഷന്‍ ഇന്‍ സൗത്ത് സുഡാന്‍ എന്ന സേനയിലെ അംഗങ്ങളാണ് ഇവര്‍. യുഎന്‍മിസ് ഫോഴ്സ് കമാന്‍ഡര്‍ ജനറല്‍ ഫ്രാങ്ക് മുഷ്യോ കമന്‍സിയാണ് സൈനികര്‍ക്ക് മെഡല്‍ സമ്മാനിച്ചത്. സുഡാനില്‍ കലാപപ്രദേശത്ത് സമാധാനം പുനസ്ഥാപിച്ചതിനും സാധാരണ ജനങ്ങളുടെ ജീവന്‍ സംരക്ഷിച്ചതിനുമാണ് അംഗീകാരം നല്‍കിയത്. പ്രാദേശിക സര്‍ക്കാരും ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ അറിയിച്ചു.

NO COMMENTS