സൈന്യത്തിനെതിരെ വീണ്ടും ആരോപണവുമായി ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ ; തന്നെ പാകിസ്ഥാന്‍ ചാരനാക്കാന്‍ ശ്രമം

214

ന്യൂഡല്‍ഹി : സൈന്യത്തിനെതിരെ ഫേസ്ബുക്കിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ബി.എസ്.എഫ് ജവാന്‍ തേജ് ബഹാദൂര്‍ വീണ്ടും ആരോപണങ്ങളുമായി ഫേസ്ബുക്കില്‍. സ്വരാജ് സമാചാര്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ജവാന്റെ പുതിയ വീഡിയോ പ്രത്യക്ഷപ്പെട്ടത്. തന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് തേജ് ബഹാദൂര്‍ ആരോപിക്കുന്നു. തനിക്ക് പാകിസ്താന് ബന്ധമുണ്ടെന്ന് വരുത്താനാണ് ഈ നടപടി. രാജ്യത്തെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍, സ്വന്തം വകുപ്പിലെ അഴിമതി ഇല്ലാതാക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. മോശം ഭക്ഷണം സംബന്ധിച്ച തന്റെ വീഡിയോ സത്യസന്ധമാണെന്നും ബഹാദൂര്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോ, ബഹദൂറിന്റെതു തന്നെയാണ് വീഡിയോ എന്ന് സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്തിടെ ഭാര്യയെ കാണാന്‍ പോയപ്പോള്‍ എടുത്തതാകാം വീഡിയോ എന്നാണ് കരുതുന്നത്. തേജിന് പാക് സുഹൃത്തുക്കുളുണ്ടെന്നും, ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു.

NO COMMENTS

LEAVE A REPLY