സോഷ്യല്‍ മീഡിയയിലൂടെ പരാതി പങ്കുവെയ്ക്കുന്ന സൈനികര്‍ക്കെതിരെ കര്‍ശന നടപടി

196

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ വഴി സൈനികരുടെ പരാതികള്‍ പങ്കുവെയ്ക്കരുതെന്നും നേരിട്ട് അറിയിക്കണമെന്നുമുള്ള കരസേനാ മേധാവിയുടെ കര്‍ശന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടു. സോഷ്യല്‍ മീഡിയയില്‍ പരാതിയുമായി വീണ്ടും സൈനികര്‍ രംഗത്തെത്തിയതോടെ മുന്നറിയിപ്പുമായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. പരാതി അറിയിക്കാന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നിരിക്കെ സോഷ്യല്‍ മീഡിയകളെ ആശ്രയിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കരസേനാ മേധാവി അറിയിച്ചു. സൈന്യത്തില്‍ നേരിടുന്ന അവഗണനയും വിവേചനവും തുറന്നുപറഞ്ഞ് ജവാന്‍മാര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നേരത്തെ കരസേനാ മേധാവി പരാതി നേരിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇതിനുശേഷവും ഒരു സൈനികന്‍ സോഷ്യല്‍ മീഡിയയില്‍ പരാതി ഉന്നയിച്ച്‌ രംഗത്തെത്തി. മേലുദ്യോഗസ്ഥരുടെ നായയെ പരിപാലിക്കാനും വസ്ത്രം അലക്കാനും ബൂട്ട് പോളിഷ് ചെയ്യാനും താന്‍ നിര്‍ബന്ധിതനായി എന്നായിരുന്നു സൈനികന്റെ പരാതി.
സൈന്യത്തിലെ പരാതി ആഭ്യന്തരമായായോ നേരിട്ടോ അറിയിക്കാം. നവമാധ്യമങ്ങള്‍ വഴി വേണ്ട. സൈനിക ആസ്ഥാനങ്ങളിലും കമാന്‍ഡുകളിലും പരാതിപ്പെട്ടികളുണ്ട്. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ ആ പരാതിപ്പെട്ടികളില്‍ ഇടാം. അത് പരിശോധിക്കും. പരാതി ഉന്നയിക്കുന്നവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തില്ല. റാങ്കും സര്‍വീസുമൊന്നും നോക്കാതെ ആര്‍ക്കും പരാതി എന്നോട് നേരിട്ടും പറയാം. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്.

NO COMMENTS

LEAVE A REPLY