ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യയുടെ സൈന്യം സജ്ജമാണെന്നു വ്യോമസേന

202

ന്യൂഡല്‍ഹി • ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യയുടെ സൈന്യം സജ്ജമാണെന്നു വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ അരുപ് റാഹ. ശത്രുവിനെ ശിക്ഷിക്കാനുള്ള കരുത്ത് സേനയ്ക്കുണ്ട്, എന്നാല്‍ അതു വേണോയെന്നു തീരുമാനിക്കേണ്ടതു ഭരണകൂടമാണ് – സേനാ മേധാവികള്‍ ഉള്‍പ്പെട്ട സ്റ്റാഫ് കമ്മിറ്റിയുടെ തലവന്‍ കൂടിയായ റാഹ പറഞ്ഞു. ഇതേസമയം, അതിര്‍ത്തിക്കപ്പുറത്തെ ഭീകരതാവളങ്ങള്‍ ആക്രമിച്ചതിനെക്കുറിച്ചു പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. സുരക്ഷാപരമായ കാര്യങ്ങളെക്കുറിച്ചു കൂടുതലെന്തെങ്കിലും പറയുന്നതു ശരിയാവില്ല – അദ്ദേഹം അഭിപ്രായപ്പെട്ടു.