ടിന്റി20 പരമ്പര ഇന്ത്യ സ്വന്തമാക്കി (2–1)

221

ഹരാരെ∙ മൂന്നാം ട്വന്റി20യിൽ സിംബാബ്‌വെയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് മൂന്നു റൺസ് ജയം. ഇതോടെ പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി. സ്കോർ: ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 138 റൺസ്; സിംബാബ്‌വെ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 135 റൺസ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽത്തന്നെ തിരിച്ചടിയേറ്റിരുന്നു. നാലാ‍ം ഓവറിൽ കഴിഞ്ഞ മൽസരത്തിൽ അർധസെഞ്ചുറി നേടിയ മൻദീപ് സിങ് (4) പുറത്തായിരുന്നു. തൊട്ടടുത്ത ഓവറിൽ ലോകേഷ് രാഹുലും (22) പുറത്തായി. പിന്നാലെ മനീഷ് പാണ്ഡയും (0) കളം വിട്ടതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി.
പിന്നീട് അഞ്ചാമനായി ഇറങ്ങിയ കേദാർ ജാദവിന്റെ അർധ സെഞ്ചുറിയാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.

NO COMMENTS

LEAVE A REPLY