ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു.

5

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെ ടുത്തു. ലോര്‍ഡ്സില്‍ രണ്ടാം ടെസ്റ്റിനിറങ്ങിയ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ മൂന്നാം ടെസ്റ്റിലും ഇന്ത്യ പരിഗണിച്ചില്ല. ടീമില്‍ രണ്ട് മാറ്റം വരുത്തിയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്.

ഇംഗ്ലണ്ട് നിരയില്‍ ഓപ്പണര്‍ ഡോം സിബ്ലിയെയും പരിക്കേറ്റ മാര്‍ക്ക് വുഡിനും പകരം ഡേവിഡ് മലനെയും ക്രെയ്ഗ് ഓവര്‍ട്ടണെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഇംഗ്ലണ്ട് ഇലവന്‍: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലന്‍, ജോ റൂട്ട് (ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ട്ലര്‍ (കീപ്പര്‍), മൊയീന്‍ അലി, സാം കറന്‍, ക്രെയ്ഗ് ഓവര്‍ട്ടണ്‍, ഒല്ലി റോബിന്‍സണ്‍, ജെയിംസ് ആന്‍ഡേഴ്സണ്‍.

ഇന്ത്യന്‍ ഇലവന്‍: രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ.