രണ്ടാം ട്വന്റിയില്‍ ഇന്ത്യക്ക് 144 റണ്‍സ് വിജയലക്ഷ്യം ; മല്‍സരം മഴമൂലം നിര്‍ത്തിവച്ചു

187

ലോഡര്‍ഹില്‍(ഫ്ളോറിഡ):വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 യില്‍ ഇന്ത്യക്ക് 144 റണ്‍സ് വിജയ ലക്ഷ്യം. 19.4 ഓവറില്‍ 143 റണ്‍സിന് വിന്‍ഡീസിന്റെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്താകുകയായിരുന്നു.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സ് നേടിയിട്ടുണ്ട്. മഴയെ തുടര്‍ന്ന് മത്സരം താത്കാലികമായി നിറുത്തിവെച്ചിരിക്കുകയാണ്.
ആദ്യ മത്സരത്തിലെ പോലെ ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനച്ചു.എന്നാല്‍ ഇന്നലെ നടന്ന മത്സരത്തില്‍ നേടിയ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താന്‍ വിന്‍ഡീസ് ബാറ്റിങ് നിരക്കായില്ല.
ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിന് മാത്രമേ വിന്‍ഡീസ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായുള്ളൂ.

ചാള്‍സ് 25 പന്തില്‍ നിന്ന് 43 റണ്‍സ് നേടി.സിമ്മന്‍സ് 18 ഉം ബ്രാത്വെയ്റ്റ് 18 ഉം റണ്‍സെടുത്തു.
ഇന്ത്യന്‍ ബോളിങ് നിരയില്‍ സ്പിന്നര്‍ അമിത് മിശ്ര മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കിയപ്പോള്‍ മുഹമ്മദ് ഷമി,അശ്വിന്‍, ബുംറ എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി. അമേരിക്കയിലെ ലോഡര്‍ഹിലിലാണ് മത്സരം നടക്കുന്നത്.

NO COMMENTS

LEAVE A REPLY