ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരെ 56 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ്

211

കാന്‍പുര്‍ • കാന്‍പുര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ന്യൂസീലന്‍ഡിനെതിരെ 56 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ന്യൂസീലന്‍ഡ് 262 റണ്‍സിന് പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും നാലുവിക്കറ്റ് വീഴ്ത്തിയ ആര്‍. അശ്വിനുമാണ് കിവീസ് ബാറ്റിങ് നിരയുടെ ചിറകരിഞ്ഞത്. സ്കോര്‍: ഇന്ത്യ-318, ന്യൂസീലന്‍ഡ്-262.
ഇന്നലെ മല്‍സരം അവസാനിപ്പിക്കുമ്ബോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സായിരുന്നു ന്യൂസീലന്‍ഡിന്റെ സമ്ബാദ്യം. 58 റണ്‍സെടുത്ത ലാതമിന്റെ വിക്കറ്റാണ് കിവീസിന് ഇന്ന് ആദ്യം നഷ്ടമായത്. അശ്വിനാണ് വിക്കറ്റ്. തൊട്ടുപിന്നാലെ റണ്‍സൊന്നുമെടുക്കാതെ ടെയ്‍ലറെ ജഡേജ മടക്കി. 75 റണ്‍സെടുത്ത വില്യംസണ്‍ ആണ് ന്യൂസീലന്‍ഡ് നിരയിലെ ടോപ്സ്കോറര്‍.മറ്റു ബാറ്റ്സ്മാന്‍മാര്‍ക്കും ഇന്ത്യയുടെ സ്പിന്‍ കരുത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല. റോഞ്ചി 38 റണ്‍സും സാന്റനര്‍ 32 റണ്‍സുമെടുത്തു.

NO COMMENTS

LEAVE A REPLY