രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

194

വിശാഖപട്ടണം • രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. അന്‍പതാം ടെസ്റ്റ് മല്‍സരത്തിനിറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി പുറത്താകാതെ നേടിയ 151 റണ്‍സിന്റെയും 119 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയുടെയും സെഞ്ചുറി മികവിലാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യ ദിനം കളി നിര്‍ത്തുമ്ബോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സാണ് ഇന്ത്യന്‍ സ്കോര്‍.
തുടക്കത്തില്‍ ഇന്ത്യന്‍ ടീം പതറിയെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്‍ലി-ചേതേശ്വര്‍ പൂജാര സഖ്യമാണ് ഇന്ത്യയെ കരകയറ്റിയത്. മൂന്നാം വിക്കറ്റില്‍ കോഹ്‍ലി-പൂജാര സഖ്യം നേടിയത് 226 റണ്‍സാണ്. ഇതാണ് ഇന്ത്യന്‍ ടീമിന്റെ നട്ടെല്ലും.

നാലാം വിക്കറ്റില്‍ രഹാനെയ്ക്കൊപ്പം കോഹ്‍ലി 68 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും അന്‍ഡ്രേഴ്സണ്‍ രഹാനെയെ (23) പുറത്താക്കുകയായിരുന്നു. ആന്‍ഡ്രേഴ്സണ്‍ മൂന്നു വിക്കറ്റ് നേടി. രഹാനയെ കൂടാതെ 20 റണ്‍സെടുത്ത മുരളി വിജയ്‍യുടെ വിക്കറ്റ്, ഗംഭീറിനു പകരം ടീമില്‍ ഇടം നേടിയ കെ.എല്‍. രാഹുലിന്റെ (പൂജ്യം) വിക്കറ്റ് പൂജാരയുടെ വിക്കറ്റ് എന്നിവയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രഞ്ജിയില്‍ നടത്തിയ മികച്ച പ്രകടനം രാഹുലിന് ഇംഗ്ലണ്ടിനെതിരെ ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. അമിത് മിശ്രയ്ക്കുപകരം ജയന്ത് യാദവ് ടീമില്‍ ഇടം നേടി. ആദില്‍ റഷീദിനെതിരെ സിക്സര്‍ പായിച്ചാണ് മികച്ച ഫോമിലായിരുന്ന പൂജാര തന്റെ പത്താം ടെസ്റ്റ് സെഞ്ചുറിയിലെത്തിയത്. ജെയിംസ് ആന്‍ഡ്രേഴ്സണിനാണ് പൂജാരയുടെ വിക്കറ്റ്. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ കോഹ്ലിയും സെഞ്ചുറി നേടി. കോഹ്ലിയുടെ പതിനാലാം ടെസ്റ്റ് സെഞ്ചുറിയാണിത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏഴാമത്തേതും. 15 ബൗണ്ടറികളാണ് കോഹ്‍ലി ഇതുവരെ നേടിയിട്ടുള്ളത്.

NO COMMENTS

LEAVE A REPLY