അഫ്ഗാൻ സൈന്യത്തിന് ഇന്ത്യ അത്യാധുനികമായ ആയുധങ്ങൾ നൽകും

244

ന്യൂ‍ഡൽഹി∙ ഭീകരരെ അമർച്ച ചെയ്യാനുള്ള അഫ്ഗാൻ സർക്കാരിന്റെ ശ്രമങ്ങൾക്കു കരുത്തു പകരാൻ ഇന്ത്യയും. അഫ്ഗാൻ സൈന്യത്തിന് അത്യാധുനികമായ ആയുധങ്ങൾ നൽകാൻ ഇന്ത്യ തീരുമാനിച്ചു. ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദാലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സൈനിക സഹകരണത്തിൽ പാക്കിസ്ഥാൻ പലകുറി അതൃപ്തി പ്രകടിപ്പിച്ച സാഹചര്യം നിലനിൽക്കെയാണ് കൂടുതൽ ആയുധങ്ങൾ നൽകാനുള്ള ഇന്ത്യയുടെ തീരുമാനം.

കഴിഞ്ഞ 15 വർഷത്തിനിടെ രണ്ടു ബില്ല്യണിലധികം ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിനു പുറമെയാണ് അഫ്ഗാനിസ്ഥാന് കൂടുതൽ ആയുധങ്ങൾ ലഭ്യമാക്കാനുള്ള ഇന്ത്യയുടെ നീക്കം. പാക്കിസ്ഥാൻ അവരുടെ സ്വാധീന മേഖലയായി കരുതുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ. അവിടെ ചുവടുറപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം പാക്കിസ്ഥാനെ ചൊടിപ്പിക്കാനുള്ള സാധ്യതകളുമുണ്ട്.

PTI6_21_2014_000185A
ഇന്ത്യയിലെ അഫ്ഗാൻ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്‌ദാലി
അഫ്ഗാനിസ്ഥാനിൽ താലിബാനുയർത്തുന്ന ഭീഷണികൾ നേരിടാൻ നാല് റഷ്യൻ നിർമിത ഹെലികോപ്റ്ററുകൾ ഇക്കഴിഞ്ഞ ഡിസംബറിൽ ഇന്ത്യ കൈമാറിയിരുന്നു. ആവശ്യത്തിന് ആയുധങ്ങളില്ലാത്തതുമൂലം അഫ്ഗാനിസ്ഥാനിലെ പ്രാദേശിക സുരക്ഷാ സംവിധാനങ്ങൾ തകർച്ചയിലാണെന്ന് ഇന്ത്യയിലെ അഫ്ഗാൻ സ്ഥാനപതി ഷയ്ദ മുഹമ്മദ് അബ്ദാലി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇന്ത്യയിൽനിന്ന് കൂടുതൽ ആയുധ സഹായങ്ങൾ അഫ്ഗാനിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

NO COMMENTS

LEAVE A REPLY