ലോക കപ്പ് ഏകദിന ക്രിക്കറ്റ് ; ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് നാല്‌ വിക്കറ്റ് ജയം. ; മുഹമ്മദ്‌ ഷമി, വിരാട്‌ കോഹ്‌ലി മിന്നിത്തിളങ്ങി

37

ധർമശാല ; ലോക കപ്പിൽ ന്യൂസിലൻഡിനെതിരെ നാല്‌ വിക്കറ്റിനാണ്‌ ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ മുഹമ്മദ്‌ ഷമി, വിരാട്‌ കോഹ്‌ലി മിന്നിത്തിളങ്ങി. ഹാർദിക്‌ പാണ്ഡ്യക്ക്‌ പരിക്കായതുകൊണ്ടുമാത്രം ടീമിൽ അവസരം കിട്ടിയ ഷമിയുടെ പ്രകടനമായിരുന്നു കളിയിലെ മിന്നുംകാഴ്‌ച. ആദ്യപന്തിൽതന്നെ വിൽ യങ്ങിന്റെ വിക്കറ്റ്‌ പിഴുത ഷമി കിവി വാലറ്റത്തെയും തൂത്തെറിഞ്ഞു. തുടക്കം തകർന്ന കിവീസിനെ ഡാരിൽ മിച്ചെലിന്റെ (127 പന്തിൽ 130) തകർപ്പൻ സെഞ്ചുറിയാണ്‌ മികച്ച സ്‌കോറിലെത്തിച്ചത്‌. രചിൻ രവീന്ദ്ര 75 റണ്ണെടുത്തു. അവസാന ഓവറുകളിൽ മികച്ച രീതിയിൽ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ കിവീസിന്റെ സ്‌കോർ 300 എത്തുന്നതിൽനിന്ന്‌ തടഞ്ഞു.

മറുപടിക്കെത്തിയ ഇന്ത്യക്ക്‌ ക്യാപ്‌റ്റൻ രോഹിത്‌ ശർമയും (40 പന്തിൽ 46) ശുഭ്‌മാൻ ഗില്ലും (31 പന്തിൽ 26) നല്ല തുടക്കം നൽകി. ഇരുവരും പുറത്തായശേഷം കോഹ്‌ലി കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. ശ്രേയസ്‌ അയ്യർ (29 പന്തിൽ 33), കെ എൽ രാഹുൽ (35 പന്തിൽ 27), സൂര്യകുമാർ യാദവ്‌ (4 പന്തിൽ 2) എന്നിവരെ ഇടയ്‌ക്ക്‌ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജയെ (44 പന്തിൽ 39) കൂട്ടുപിടിച്ച്‌ കോഹ്‌ലി ഇന്ത്യയെ മുന്നോട്ടുനയിച്ചു. ജയത്തിനും സെഞ്ചുറിക്കും അഞ്ച്‌ റണ്ണകലെവച്ച്‌ സിക്‌സർ പറത്താനുള്ള ശ്രമത്തിനിടെയാണ്‌ കോഹ്‌ലി പുറത്തായത്‌. രണ്ട് സിക്സറും എട്ട് ഫോറുമായിരുന്നു ഇന്നിങ്സിൽ. ജഡേജയുടെ ഇന്നിങ്സിൽ ഒരു സിക്സറും മൂന്ന് ഫോറും ഉൾപ്പെട്ടു. ഇന്ത്യ അടുത്ത മത്സരത്തിൽ 29ന്‌ ഇംഗ്ലണ്ടിനെ നേരിടും. നാല്‌ വിക്കറ്റിനാണ്‌ ഇന്ത്യയുടെ ജയം. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലൻഡ്‌ 273ന്‌ പുറത്തായി. ഇന്ത്യ 48 ഓവറിൽ ജയംപിടിച്ചു. പോയിന്റ്‌ പട്ടികയിൽ ഒന്നാമതെത്തുകയും ചെയ്‌തു. തോൽവറിയാത്ത ഏക ടീമുമാണ്‌ രോഹിത്‌ ശർമയും കൂട്ടരും. ഷമിയാണ്‌ മാൻ ഓഫ്‌ ദി മാച്ച്‌. കോഹ്‌ലി 104 പന്തിൽ 95 റണ്ണെടുത്തു.ഒപ്പം ഈ ലോകകപ്പിൽ കിട്ടിയ ആദ്യ അവസരത്തിൽതന്നെ അഞ്ച്‌ വിക്കറ്റ്‌ വീഴ്‌ത്തിയ ഷമിയുടെയും മറുപടി ധർമശാലയിൽ കണ്ടു. കോഹ്‌ലി സെഞ്ചുറിക്ക്‌ അഞ്ച്‌ റണ്ണകലെ പുറത്തായി.തുടർച്ചയായ അഞ്ചാംജയത്തോടെ ഇന്ത്യ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ സെമിയിലേക്ക്‌ ചുവടുവച്ചു. 2019 ലോകകപ്പ്‌ സെമിയിലെ നീറുന്ന തോൽവിക്കുശേഷമുള്ള മുഖാമുഖത്തിൽ ഇന്ത്യയുടെ മറുപടികൂടിയായി ഈ ജയം.

NO COMMENTS

LEAVE A REPLY