പണമായി 2000 രൂപയിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പ്

219

ന്യൂ‍ഡല്‍ഹി : പണമായി 2000 രൂപയിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പ്. അനധികൃത പണമിടപാടുകള്‍ അവസാനിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായാണു ആദായനികുതി വകുപ്പിന്റെ പുതിയ നിര്‍ദേശം. നേരത്തേ തിരഞ്ഞെടുപ്പ് ഫണ്ടുകളെ അഴിമതിവിമുക്തമാക്കാന്‍ കേന്ദ്രം ഈ വര്‍ഷം ‘ഇലക്ടറല്‍ ബോണ്ടുകള്‍’ ഏര്‍പ്പെടുത്തിയിരുന്നു.
നിയമവിരുദ്ധമായി നടക്കുന്ന ഇടപാടുകള്‍ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് blackmoneyinfo@incometax.gov.in എന്ന ഇ-മെയില്‍ ഐഡിയിലോ ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മിഷണറുടെ ഓഫിസിലോ വിവരം കൈമാറാം. ഒരു വ്യക്തിയില്‍നിന്ന് ഒരു ദിവസം രണ്ടുലക്ഷത്തിലധികം രൂപ പണമായി വാങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഭൂമി തുടങ്ങിയ വസ്തുക്കളുടെ ഇടപാടിന് 20,000 രൂപയോ അതിലധികമോ പണമായി വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുത്. കച്ചവട സംബന്ധമായോ ജോലി സംബന്ധമായോ ഉള്ള ചെലവുകള്‍ 10,000 രൂപയിലധികം വരുന്നവ പണമായി നല്‍കരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു.

NO COMMENTS