പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ യുവതി മരിച്ച സംഭവം ; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്ജ്

14

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിക്കപ്പെട്ട ശാസ്താംകോട്ട അയാർകുന്നത്തു സ്മിത കുമാരി (42 ) മരിച്ചത് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് സ്മിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അധിക സംസാരമുള്ളതിന് ഇവിടത്തെ ചികിത്സയി ലായിരുന്നു. അന്ന് വൈകുന്നേരം ശ്വാസംമുട്ടൽ മൂലം മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.

മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾക്കു സ്മിതാ കുമാരിയുടെ മൃതദേഹമാണ് കാണാൻ കഴിഞ്ഞത്. തലയിൽ മുറിവേറ്റതായി കണ്ടു. മാനസികരോഗ്യ കേന്ദ്രത്തിൽനിന്ന് മർദ്ദനമേറ്റാണ് രോഗി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. പേരൂർക്കട പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. ഉണ്ണികൃഷ്ണൻ നായരാണ് സ്മിത കുമാരിയുടെ ഭർത്താവ്. അഷിത ആദിത്യൻ എന്നിവർ മക്കളാണ്

NO COMMENTS