മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം എം സി കമറുദ്ദീന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും

124

കാസറകോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബര്‍ ഒന്നു മുതല്‍ അഞ്ച് വരെ മഞ്ചേശ്വരം, മംഗല്‍പാടി ഗ്രാമ പഞ്ചായത്തുകളിലെ വിവിധ വേദികളിലായി നടക്കും. കേരളോത്സവം മഞ്ചേശ്വരം എം എല്‍ എ എം സി കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്യും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. എം. അഷറഫ് അധ്യക്ഷത വഹിക്കും. ഡിസംബര്‍ അഞ്ചിന് വൈകു ന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന യോഗം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്യും.

കേരളാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് കൈഫ് മുഖ്യാഥിതിയായിരിക്കും.മത്സര ജേതാക്കാള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വ്വഹിക്കും.

NO COMMENTS