വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസന നിമ്മാണോദ്ഘാടനം

64

കാസറഗോഡ് : കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്ന ഉദുമ മണ്ഡലത്തിലെ അഞ്ച് വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസന നിമ്മാണോദ്ഘാടനം പള്ളിക്കര ജി എം യു പി സ്‌കൂളില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. കെ. കുഞ്ഞിരാമന്‍ എം എല്‍ എ മുഖ്യാതിഥി യായിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍ അധ്യക്ഷനായി.

പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ഇന്ദിര ,വൈസ്.പ്രസിഡന്റ് ലത്തീഫ് പൂച്ചക്കാട് ബേക്കല്‍, എ.ഇ .ഓ കെ.ശ്രീധരന്‍, ബ്ലോക്ക് മെമ്പര്‍ അസൂറാബി റാഷിദ് ,ഗ്രാമപഞ്ചായത്തംഗം കെ.ടി. ആയിഷ, പി ടി എ പ്രസിഡണ്ട് റാഷിദ് കല്ലിങ്കാല്‍ എന്നിവര്‍ സംബന്ധിച്ചു.പ്രധാനാധ്യാപകന്‍ സിവിക്കുട്ടി വര്‍ഗീസ് സ്വാഗതവും കെ.ഹരിദാസ് നന്ദിയും പറഞ്ഞു. പള്ളിക്കര ജി എം യു പി സ്‌കൂളിന് 1.87 കോടി രൂപയും കീക്കാന്‍ ജി യു പി.സ്‌കൂളിന് 44 ലക്ഷവും അഗസറ ഹോള ജിയുപി സ്‌കൂളിന് 64 .9 ലക്ഷം രൂപയും പാക്കം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് 82. 06 ലക്ഷം രൂപയും കീഴൂര്‍ സ്‌കൂളിന് 1.15 കോടി രൂപയും ആണ് കിഫ്ബി അനുവദിച്ചത്.

തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കാടംങ്കോട് ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പശ്ചാത്തല സൗകര്യവികസനത്തിന് 14849870 രൂപയും പടന്നകടപ്പുറത്തെ ഗവണ്‍മെന്റ് ഫിഷറീസ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ പശ്ചാത്തല സൗകര്യവികസനത്തിന് 11585495 രൂപയുമാണ് അനുവദിച്ചത്.

കാസര്‍കോട് നിയോജക മണ്ഡലത്തിലെ കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 16168969 രൂപയും മഞ്ചേശ്വരം നിയോജകമണ്ഡലത്തിലെ മഞ്ചേശ്വരം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിന് 17934343 രൂപയും അനുവദിച്ചിട്ടുണ്ട്.തീരദേശ മേഖലയിലെ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റുന്ന വന്‍ വികസന പ്രവര്‍ത്തനത്തിനാണ് സംസ്ഥാന വ്യാപകമായി തുടക്കം കുറിച്ചിരിക്കുന്നത്.

NO COMMENTS