ഇരിയണ്ണിസ്‌കൂള്‍ കെട്ടിടോദ്ഘാടനം 28 ന്

90

കാസറഗോഡ് : ഇരിയണ്ണി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടോദ്ഘാടനം നവംബര്‍ 28 ന് ഉച്ചയ്ക്ക് 2 .30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.

കുമാരി ആല്‍ഫി മാര്‍ട്ടിന്‍ മെമ്മോറിയല്‍ ക്ലാസ് റൂം ലൈബ്രറി ഉദ്ഘാടനം എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജിസി ബഷീര്‍, മുന്‍ എം പി പി കരുണാകരന്‍, ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

NO COMMENTS