ചോലക്കല്‍ പള്ളി – ചുള്ളിയാല പുറായി റോഡ് ഉദ്ഘാടനം ചെയ്തു

113

മലപ്പുറം : പെരുവള്ളൂര്‍ പഞ്ചായത്തിലെ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ ചോലക്കല്‍ പള്ളി – ചുള്ളിയാല പുറായ റോഡ് പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ ഗതാഗതത്തിനായി തുറന്ന് നല്‍കി. എം.എല്‍.എ ആസ്തി വികസന പദ്ധതി പ്രകാരം 25 ലക്ഷം രൂപ വകയിരുത്തിയാണ് റോഡ് നവീകരണം പൂര്‍ത്തിയാക്കിയത്.

ഉദ്ഘാടന ചടങ്ങില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.അബ്ദുല്‍ കലാം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ അബ്ദുറഹ്മാന്‍, പെരുവള്ളൂര്‍ പഞ്ചായത്ത് സ്ഥിര സമിതി അംഗങ്ങളായ ഇസ്മാഈല്‍ കാവുങ്ങല്‍, പി.റസിയ, ബ്ലോക്ക് പഞ്ചായത്തംഗം പി.വിശ്വന്‍, ഗ്രാമ പഞ്ചായത്തംഗം മുനീര്‍ തൊപ്പാശേരി, സി.സി ഫൗസിയ, സി.സി അമീറലി എന്നിവര്‍ സംസാരിച്ചു.

NO COMMENTS