തിരുവനന്തപുരത്ത് 856 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

17

തിരുവനന്തപുരം ജില്ലയില്‍ ഇന്ന്(01 ഒക്ടോബര്‍) 856 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 708 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 109 പേരുടെ ഉറവിടം വ്യക്തമല്ല. 25 പേര്‍ വീട്ടുനിരീക്ഷണത്തി ലായിരുന്നു. നാലുപേര്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയതാണ്. ഒരാള്‍ വിദേശത്തുനിന്നുമെത്തി.ഒന്‍പതു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.

പള്ളിത്തുറ സ്വദേശി എബ്രഹാം(62), പുല്ലുവിള സ്വദേശിനി ഷര്‍മിള(52), നെടുമങ്ങാട് സ്വദേശി വേലായുധ ക്കുറിപ്പ്(92), മുരിങ്ങവിളാകം സ്വദേശി മോഹനന്‍ നായര്‍(75), നെയ്യാറ്റിന്‍കര സ്വദേശി സുധാകരന്‍ ദാസ്(61), പാറശ്ശാല സ്വദേശി സുകുമാരന്‍(73), ചാല സ്വദേശി ഹഷീര്‍(45), ആറ്റിങ്ങല്‍ സ്വദേശി വിജയകുമാരന്‍(61), കൊറ്റൂര്‍ സ്വദേശി രാജന്‍(82) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 341 പേര്‍ സ്ത്രീകളും 515 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 72 പേരും 60 വയസിനു മുകളിലുള്ള 130 പേരുമുണ്ട്. പുതുതായി 3,601 പേര്‍ രോഗനിരീക്ഷണത്തി ലായി. ഇവരടക്കം 28,338 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,851 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,487 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 363 പേര്‍ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 243 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 39 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,290 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

NO COMMENTS