ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍റൈസേ‌ഴ്‌സ് ഹൈദരാബാദിനെതിരെ കൂറ്റന്‍ തോല്‍വി വഴങ്ങിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ രൂ്കഷ വമിര്‍ശനം.

248

ഹൈദരാബാദ്: ബാറ്റിംഗിലും ബൗളിംഗിലും ഹൈദരാബാദിന് മുന്നില്‍ നാണം കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയതെന്നാണ് വിമര്‍ശനം ഉയരുന്നത്. 118 റണ്‍സിനായിരുന്നു കോഹ്‌ലിയും സംഘവും സണ്‍റൈസേഴിസിന് മുന്നില്‍ കത്തിയമര്‍ന്നത്… 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍ ചലഞ്ചേഴ്‌സിന്റെ ഇന്നിംഗ്‌സ് 19.5 ഓവറില്‍ 113ല്‍അവസാനിച്ചു.

നേരത്തെ ബെയര്‍സ്റ്റോ- വാര്‍ണര്‍ കൂട്ടുകെട്ടിന്റെ ബലത്തില്‍ 20 ഓവറില്‍ 231-2 എന്ന കൂറ്റന്‍ സ്കോറാണ് സണ്‍റൈസേഴ്‌സ് നേടിയത്. ആദ്യ വിക്കറ്റില്‍ 185 റണ്‍സാണ് ഓപ്പണര്‍മാര്‍ നേടിയത്. 56 പന്തില്‍ 114 റണ്‍സാണ് ബെയര്‍സ്റ്റോ അടിച്ചെടുത്തത്. വാര്‍ണര്‍ 100 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിംഗില്‍ മുഹമ്മദ് നബി നാലും സന്ദീപ് ശര്‍മ്മ മൂന്നും വിക്കറ്റ് നേടിയതോടെ ബാംഗ്ലൂര്‍ തകരുകയായിരുന്നു

NO COMMENTS