തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ര്‍​ട്ടി​ന് ന​ഗ​ര​സ​ഭ 2.73 കോ​ടി രൂ​പ പി​ഴ ചു​മ​ത്തി.

204

ആ​ല​പ്പു​ഴ: മു​ന്‍ മ​ന്ത്രി​യും എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ തോ​മ​സ് ചാ​ണ്ടി​യു​ടെ ആ​ല​പ്പു​ഴ​യി​ലെ ലേ​ക്പാ​ല​സ് റി​സോ​ര്‍​ട്ടി​ന് ന​ഗ​ര​സ​ഭ വ​ന്‍ തു​ക പി​ഴ ചു​മ​ത്തി. പി​ഴ​യാ​യി 2.73 കോ​ടി രൂ​പ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ റി​സോ​ര്‍​ട്ട് പൊ​ളി​ച്ച്‌ ക​ള​യു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കു​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി റി​സോ​ര്‍​ട്ട് അ​ധി​കൃ​ത​രെ അ​റി​യി​ച്ചു.

ലേ​ക് പാ​ല​സ് റി​സോ​ര്‍​ട്ടി​ലെ 32 കെ​ട്ടി​ട​ങ്ങ​ള്‍ അ​ന​ധി​കൃ​ത​മാ​ണെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ല്‍ പ​ത്ത് കൂ​റ്റ​ന്‍ കെ​ട്ടി​ട​ങ്ങ​ള്‍ കെ​ട്ടി​ട ന​മ്ബ​ര്‍ പോ​ലു​മി​ല്ലാ​തെ​യാ​ണ് 2012 മു​ത​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. 15 ദി​വ​സ​ത്തി​ന​കം പൊ​ളി​ച്ചു​ക​ള​യു​മെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ നോ​ട്ടീ​സി​ന് പി​ന്നാ​ലെ നി​ര്‍​മാ​ണം ക്ര​മ​വ​ല്‍​ക​രി​ച്ച്‌ കി​ട്ടാ​ന്‍ റി​സോ​ര്‍​ട്ട് ക​മ്ബ​നി അ​പേ​ക്ഷ ന​ല്‍​കി. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ത്ര​യും കാ​ല​ത്തെ ഇ​ര​ട്ടി നി​കു​തി​യാ​യ 2.73 കോ​ടി രൂ​പ ന​ഗ​ര​സ​ഭ പി​ഴ​യാ​യി ചു​മ​ത്തി​യ​ത്. ന​ട​പ​ടി​ക്ക് ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല്‍ അം​ഗീ​കാ​രം ന​ല്‍​കി​യി​ട്ടു​ണ്ട്.

NO COMMENTS