ജൂലൈയിൽ പ്രൈമറി സ്‌കൂളുകളും ഹൈടെക് – ടെണ്ടർ നടപടികൾ പൂർത്തിയായി

170

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി എട്ട് മുതൽ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ്മുറികൾ ഹൈടെക്കാക്കിയതിന്റെ തുടർച്ചയായി ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ 9941 സ്‌കൂളുകളിൽ കിഫ്ബി ധനസഹായത്തോടെ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. ഇതനുസരിച്ച് 55086 ലാപ്‌ടോപ്പുകൾക്കും, യു.എസ്.ബി. സ്പീക്കറുകൾക്കും, 23170 പ്രൊജക്ടറുകൾക്കുമുള്ള സപ്ലൈ ഓർഡർ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു.

ദേശീയതലത്തിൽ മത്സരാധിഷ്ഠിത ടെണ്ടർവഴി ലാപ്‌ടോപ്പുകൾക്ക് നാല് ബ്രാൻഡുകളും പ്രൊജക്ടറുകൾക്ക് അഞ്ച് ബ്രാൻഡുകളുമാണ് ടെണ്ടറിൽ പങ്കെടുത്തത്. ഇതിൽ ലാപ്‌ടോപ്പിനുള്ള ടെൺർ എയ്‌സർ ബ്രാൻഡ് ക്വാട്ട് ചെയ്ത കെൽട്രോണിന് 23,638 രൂപ അടിസ്ഥാന വിലയും 18 ശതമാനം ജി.എസ്.ടിയും എന്ന നിരക്കിലാണ് ലഭിച്ചത്.

മൾട്ടിമീഡിയ പ്രൊജക്ടറിൽ ബെൻക്വ ബ്രാൻഡ് ക്വാട്ട് ചെയ്ത അഗ്മാടെല്ലിനാണ് അടിസ്ഥാന വില 16,590 രൂപയും 28 ശതമാനം ജി.എസ്.ടിയും എന്ന നിരക്കിൽ ടെണ്ടർ ലഭിച്ചത്. യു.എസ്.ബി സ്പീക്കർ ടെൺർ ലഭിച്ചത് സീബ്രോണിക്‌സ് ബ്രാൻഡ് ക്വാട്ട ചെയ്ത കെൽട്രോണിന് ജി.എസ്.ടി ഉൾപ്പെടെ 378 രൂപയ്ക്കാണ്. ലാപ്‌ടോപ്പുകളിൽ ഇന്റലിന്റെ കോർ ഐ 3 ഏഴാം തലമുറയിലുള്ളതും, എ.എം.ഡിയുടെ റെയ്‌സൻ 3 പ്രോസസറുകളുമാണ് ടെണ്ടർ നേടിയത്.

292 കോടി രൂപയുടെ കിഫ്ബി അംഗീകരിച്ച ഹൈടെക് സ്‌കൂൾ പ്രോജക്ടിൽ 252.28 കോടി രൂപ ലാപ്‌ടോപ്പ്, യു.എസ്.ബി സ്പീക്കർ, പ്രൊജക്ടറുകൾഎന്നിവയ്ക്കുള്ളതായിരുന്നു. എന്നാൽ ടെൺർ നടപടിക്രമങ്ങൾക്ക് ശേഷം നികുതിയുൾപ്പെടെ 204.9കോടി രൂപയ്ക്കാണ് ടെണ്ടർ ലഭിച്ചത്. അതായത് കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റിൽ നിന്നും 47.34 കോടി രൂപ കുറവിലാണ് ഉപകരണങ്ങൾ വാങ്ങുക.

അഞ്ചുവർഷത്തെ കോംപ്രിഹെൻസീവ് വാറൺി ഉള്ളതിനാൽ ഇനി സ്‌കൂളുകൾക്ക് അഞ്ചുവർഷം മെയിന്റനൻസ് ഇനത്തിൽ ബാധ്യത ഉണ്ടാവുകയില്ല. പരാതി പരിഹരിക്കാനുള്ള കോൾസെന്റർ, വെബ്‌പോർട്ടൽ എന്നിവ കൈറ്റ് സജ്ജമാക്കും. നിശ്ചിത സമയത്തിനകം സ്‌കൂളുകളിൽ നിന്നുള്ള പരാതികൾ പരിഹരിച്ചില്ലെങ്കിൽ പ്രതിദിനം 100 രൂപ നിരക്കിൽ കമ്പനികൾ പിഴ നൽകണമെന്ന് കർശന വ്യവസ്ഥയും കരാറിലുണ്ട്. എല്ലാ ഐ.സി.ടി ഉപകരണങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയും നൽകുന്നതാണ്. 9941 സ്‌കൂളുകൡും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകിക്കഴിഞ്ഞു.

NO COMMENTS