നാരങ്ങാ വിളക്കിനു മുന്നിൽ കൗതുകമായി ഭക്തരുടെ സെൽഫി…

428

തിരുവനന്തപുരം : ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ ഉത്സവം ഏഴാം ദിവസം പിന്നിടുമ്പോഴും ഭക്തരുടെ തിരക്ക് കൂടി വരുകയാണ്. അമ്മയെ കണ്ടു തൊഴുതു തിരികെ നേരെ എത്തുന്നതു വർണ്ണാഭ മായ നാരങ്ങാ വിളക്കിനു മുന്നിലാണ്. ദീപ പ്രഭയിൽ ജ്വലിച്ചു നിൽക്കുന്ന വിളക്കിന് മുന്നിൽ കൗതുകമാവുകയാണ് ഭക്തരുടെ സെൽഫി.മുതിർന്നവരും കുട്ടികളും ഒരുപോലെ ഫോണിന് മുന്നിൽ നിറ പുഞ്ചിരിയുമായി നിൽക്കുകയാണ്. ആറ്റുകാലമ്മയുടെ മുന്നിൽ എപ്പോഴും കത്തി ജ്വലിക്കുന്ന വിളക്കുകളാണ് നാരങ്ങാ വിളക്കുകൾ. കുഞ്ഞു കുട്ടികൾ പോലും വളരെ താല്പര്യ ത്തോടെ വിളക്കിനടുതേക്ക് ഓടി എത്തുന്നതും വിളക്ക് കൊളുത്തുന്നതും കൗതുകകാഴ്ച തന്നെ ആണ്. അമ്മയുടെ മുന്നിൽ എത്തി അനുഗ്രഹം വാങ്ങി തിരികെ വീട്ടിലേക്കു മടങ്ങവേ പ്രകാശപൂർണ്ണമായ വിളക്കിന്റെ മുന്നിൽ നിന്നൊരു സെൽഫി എടുക്കുന്നതു ഏവരുടെയും മനസ്സിൽ കുളിർമ തോന്നുന്ന ഒന്ന് തന്നെയാണ്.

റിപ്പോർട്ടർ : ഷിജു എസ് രാജൻ

NO COMMENTS