മലപ്പുറത്ത് വാടകക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് അനാശ്വാസ്യം നടത്തിവന്നിരുന്ന സംഘം അറസ്റ്റില്‍

213

മലപ്പുറം വളാഞ്ചേരിയില്‍ വാടകക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് അനാശ്വാസ്യം നടത്തിവന്നിരുന്ന സംഘം പൊലീസിന്‍റെ പിടിയിലാണ്. മൂന്ന് സ്‌ത്രീകള്‍ ഉള്‍പ്പെടെ ആറുപേരാണ് പിടിയിലായത്.
മലപ്പുറം വളാഞ്ചേരി വൈക്കത്തൂരിലെ വാടകക്വാര്‍ട്ടേഴ്‌സായിരുന്നു അനാശ്യാസകേന്ദ്രം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് വാടകക്വാര്‍ട്ടേഴ്‌സിലെത്തി. തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവന്നിരുന്ന സുബ്രഹ്മണ്യന്‍, ഭാര്യ കമലം ,കുറ്റിപ്പുറം ഐങ്കലം സ്വദേശിനി ഫാതിമ സുഹ്റ, റംല, തിരുന്നാവായ ബീരാന്‍ചിറ സ്വദേശികളായ മുഹമ്മദ് ഹനീഫ, നിയാസ് എന്നിവരെയാണ് പിടികൂടിയത്. സുബ്രഹ്മണ്യനും ഭാര്യ കമലുവുമാണ് അനാശ്യാസത്തിന് സൗകര്യങ്ങള്‍ ചെയ്തിരുന്നത്. ഇടപാടുകാരെ ഇവര്‍ ഫോണ്‍ മുഖേന ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കും. പിടിയിലായ കുറ്റിപ്പുറം ഐങ്കലം കടകശ്ശേരി സ്വദേശിയായ ഫാത്തിമ സുഹറ ആവശ്യപ്പെട്ടതനുസരിച്ചാണ് മുഹമ്മദ് ഹനീഫയും നിയാസും ക്വാര്‍ട്ടേഴ്‌സില്‍ എത്തിയത്. ആറംഗസംഘത്തില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകളും, 20000 രൂപയും കണ്ടെടുത്തു. വളാഞ്ചേരി സി ഐ കെ എം സുലൈമാന്‍റെ നേതൃത്വത്തിലാണ് കേസന്വേഷണം നടക്കുന്നത്.

NO COMMENTS

LEAVE A REPLY