ഇംഹാൻസ് – വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റ് അനുവദിച്ചു

38

തിരുവനന്തപുരം : കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആന്റ് ന്യൂറോ സയൻസസ് (ഇംഹാൻസ്) നടത്തുന്ന എം.ഫിൽ. കോഴ്സിനും ഡിപ്ലോമ കോഴ്സിനും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസ സ്‌റ്റൈപ്പെന്റ് അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

എം.ഫിൽ ക്ലിനിക്കൽ സൈക്കോളജി, എം.ഫിൽ സൈക്യാട്രിക് സോഷ്യൽവർക്ക് വിദ്യാർത്ഥികൾക്ക് പ്രതിമാസം പതിനായിരം രൂപയും, പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സെക്യാട്രിക് നഴ്സിംഗ് കോഴ്സ് വിദ്യാർത്ഥികൾക്ക് പ്രതിമാസം ഏഴായിരം രൂപയുമാണ് അനുവദിച്ചത്.

മാനസികാരോഗ്യ മേഖലയിൽ വിദഗ്ദ്ധരുടെ അഭാവം പരിഹരിക്കുന്നതിന് വേണ്ടിയാണ് ഈ കോഴ്സുകൾ തുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.

NO COMMENTS