ഐ​സി​എ​സ്‌ഇ, ഐ​എ​സ‌്സി പ​രീ​ക്ഷാ​ഫ​ലം തിങ്കളാഴ്ച പ്ര​ഖ്യാ​പി​ക്കും

236

തി​രു​വ​ന​ന്ത​പു​രം: ഐ​സി​എ​സ്ഇ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യു​ടെ​യും ഐ​എ​സ‌്സി പ്ലസ് ടു പ​രീ​ക്ഷ​യു​ടെ​യും ഫ​ലം തിങ്കളാഴ്ച പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് മുതൽ www.cisec.or എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നു ഫ​ലം അ​റി​യാം. ഐ​സി​എ​സ്ഇ അ​ഥ​വാ ഐ​എ​സ‌്സി എ​ന്നു ടൈ​പ്പ് ചെ​യ്ത ശേ​ഷം വി​ദ്യാ​ർ​ഥി​യു​ടെ ഐ​ഡി കോ​ഡ് ടൈ​പ്പ് ചെ​യ്ത് 09248082883 എ​ന്ന ന​മ്പറി​ലേ​ക്ക് എ​സ്എം​എ​സ് അ​യ​ച്ചാ​ലും ഫ​ലം അ​റി​യാന്‍ സാധിക്കും. ക​ഴി​ഞ്ഞ വ​ർ​ഷം മേ​യ് ആ​റി​നാ​യി​രു​ന്നു പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്.

NO COMMENTS

LEAVE A REPLY