ഐസിസി റാങ്കിംഗില്‍ അശ്വിനെ പിന്തള്ളി രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്ത്

254

മുബൈ: ടെസ്റ്റ് ബൗളര്‍മാരുടെ ഐസിസി റാങ്കിംഗില്‍ അശ്വിനെ പിന്തള്ളി രവീന്ദ്ര ജഡേജ ഒന്നാമത്. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്‍പത് വിക്കറ്റ് സ്വന്തമാക്കിയാണ് ഒന്നാം സ്ഥാനത്തേക്ക് ജഡേജ എത്തിയത്. 892 പോയിന്റുമായി അശ്വിനും ജഡേജയും ഒന്നാം റാങ്ക് പങ്കിട്ട് നിലകൊള്ളുകയായിരുന്നു. എഴ് പോയിന്റ് നേട്ടത്തോടെ ഒന്നാം സ്ഥാനതെത്തിയ ജഡേജ 900 പോയിന്റ് എന്ന നേട്ടത്തിന് തൊട്ടരികിലാണ്. അശ്വിന് ശേഷം 900 പോയിന്റ് കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതിയാണ് ജഡേജയെ കാത്തിരിക്കുന്നത്. റാഞ്ചി ടെസ്റ്റില്‍ ഇരട്ട ശതകം കുറിച്ച ചേതേശ്വര്‍ പൂജാര ബാറ്റ്സ്മാന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനതെത്തി.
ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്.

NO COMMENTS

LEAVE A REPLY