10 ജില്ലാ കളക്ടര്‍മാരെ മാറ്റി

203

തിരുവന്തപുരമടക്കം 10 ജില്ലകളിലെ കളക്ടര്‍മാരെ മാറ്റാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലം ജില്ലാ കളക്ടര്‍ എ ഷൈന മോളെ മലപ്പുറത്തേക്ക് മാറ്റി.
തിരുവനന്തപുരം ജില്ലാ കളക്ടര്‍ ബിജു പ്രഭാകര്‍ കൃഷി ഡയറക്ടറാകും. എസ്. വെങ്കിടേശപതിയാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍. മറ്റ് ജില്ലകളിലെ പുതിയ കളക്ടര്‍മാര്‍ ഇവരാണ്. കൊല്ലം-ടി. മിത്ര, പത്തനംതിട്ട-ആര്‍.ഗിരിജ, ആലപ്പുഴ-വീണ മാധവന്‍, കോട്ടയം-സി.എ ലത, ഇടുക്കി-ജി.ആര്‍ ഗോകുല്‍, എറണാകുളം-കെ. മുഹമ്മദ് വൈ. സഫിറുള്ള, തൃശ്ശൂര്‍-എ. കൗശിഗന്‍, വയനാട്-ബി.എസ് തിരുമേനി, കണ്ണൂര്‍-മിര്‍മുഹമ്മദ് അലി, കാസര്‍ഗോഡ്-ജീവന്‍ ബാബു.
നിലവില്‍ പത്തനംതിട്ട ജില്ലാ കളക്ടറായ എസ്. ഹരികിഷോര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യം കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്‍ എം.ഡിയുമാവും. എക്സൈസ് അഡീഷണല്‍ കമ്മീഷണറുടെ ചുമതലയും രാജമാണിക്യത്തിനാണ്. കേശവേന്ദ്ര കുമാര്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറാകും. ഫുഡ് സേഫ്റ്റി കമ്മീഷണര്‍, സാമൂഹ്യ നീതി ഡയറക്ടര്‍ എന്നിവയുടെ ചുമതലയും അദ്ദേഹത്തിന് തന്നെ. പഞ്ചായത്ത് ഡയറക്ടറായ വി രതീശന് എന്‍.ആര്‍.ഇ.ജി.എസ് മിഷന്റെ അധിക ചുമതല കൂടി നല്‍കി. പി. ബാലകിരണ്‍ ഐ.ടി മിഷന്‍ ഡയറക്ടറാകും. സര്‍വ്വേ ആന്റ് ലാന്റ് റെക്കോര്‍ഡ് ഡയറക്ടറായി ഇ. ദേവദാസിനെ നിയമിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് ഐ.ജിയുടെ അധിക ചുമതലയും ദേവദാസിനാണ്.

NO COMMENTS

LEAVE A REPLY