ഐഎസ്‌എല്‍ ഫൈനല്‍ മത്സരം കാണാന്‍ കൊച്ചി നഗരത്തില്‍ ബിഗ് സ്ക്രീനുകള്‍

300

കൊച്ചി: മഞ്ഞപ്പട കളത്തിലിറങ്ങുന്നത് കാണാന്‍ മലയാളികള്‍ ഒന്നാകെ ആകാഷയോടെ കാത്തിരിക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്സും അത്ലറ്റികോ ദി കൊല്‍ക്കത്തയും തമ്മിലുള്ള ഐഎസ്‌എല്‍ ഫൈനല്‍ മത്സരം കാണാന്‍ ബിഗ് സ്ക്രീന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഐഎസ്‌എല്‍ ഫാന്‍ പാര്‍ക്ക്സ് എന്ന പേരില്‍ ബിഗ് സ്ക്രീന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. കൊച്ചി സേക്രട്ട് ഹാര്‍ട്ട് സിഎംഐ പബ്ലിക് സ്കൂള്‍, വാസ്കോഡ ഗാമ, ഫോര്‍ട്ട് കൊച്ചി, ദര്‍ഹബാര്‍ ഹാള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സ്ഥാപിച്ച ബിഗ് സ്ക്രീനില്‍ ഫുട്ബാള്‍ ആരാധകര്‍ക്ക് മത്സരം കാണാം. ഐഎസ്‌എല്‍ ഫൈനല്‍ കാണാന്‍ കോഴിക്കോട് നൈനാംവളപ്പുകാരും ബിഗ് സ്ക്രീന്‍ തയാറാക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY