അത്ലറ്റിക്കോ ദി കൊല്‍ക്കത്തക്കെതിരെ ഡല്‍ഹി ഡെെനാമോസിന് സമനില

154

ഡല്‍ഹി : ‍അത്ലറ്റിക്കോ ദി കൊല്‍ക്കത്തക്കെതിരെ ഡല്‍ഹി ഡെെനാമോസിന് സമനില. രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ പിറന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് ഗോള്‍ വീതമടിച്ച്‌ സമനിലയില്‍ പിരിയുകയായിരുന്നു. 44ാം മിനിറ്റില്‍ ബദാര ബാദ്ജി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയും 61ാം മിനിറ്റില്‍ ഫ്ളോറെന്‍റെ മെലൂദ പെനാല്‍റ്റി പാഴാക്കിയിട്ടും ഡല്‍ഹിയെ പിടിച്ചുകെട്ടാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല. ഇയാന്‍ ഹ്യൂമും ജാവി ലാറയും കൊല്‍ക്കത്തക്കായി ലക്ഷ്യം കണ്ടപ്പോള്‍ മിലന്‍ സിംഗും ഫ്ളോറെന്റ് മെലൂദയുമാണ് ഡല്‍ഹിയുടെ ഗോളുകള്‍ നേടിയത്.