ഇന്ത്യന്‍ സൂപ്പര്‍ ലീഗ് : ഡല്‍ഹി ഡൈനാമോസിന് ജയം

245

ന്യൂഡല്‍ഹി• ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിലെ നാലാം ജയം കുറിച്ച്‌ ഡല്‍ഹി ഡൈനാമോസ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ചെന്നൈയിന്‍ എഫ്സിയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് മുക്കിയാണ് ഡല്‍ഹി തുടര്‍ച്ചയായ രണ്ടാം ജയം കുറിച്ചത്. മല്‍സരത്തിന്റെ ഇരുപകുതികളിലുമായി മാര്‍ക്വീ താരം ഫ്ലോറന്റ് മലൂദ (25, 85) നേടിയ ഇരട്ടഗോളാണ് ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത്. റിച്ചാര്‍ഡ് ഗാഡ്സെ (15), കീന്‍ ലൂയിസ് (54) എന്നിവരുടെ വകയായിരുന്നു ഡല്‍ഹിയുടെ മറ്റു ഗോളുകള്‍.
ചെന്നൈയുടെ ആശ്വാസഗോള്‍ ബെര്‍നാര്‍ഡ് മെന്‍ഡി (37) നേടി. രണ്ടു ഗോളുകള്‍ നേടിയതിനു പുറമെ രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത ഫ്ലോറന്റ് മലൂദയാണ് കളിയിലെ കേമന്‍. ഇന്നത്തെ വിജയത്തോടെ ഒന്‍പത് മല്‍സരങ്ങളില്‍നിന്ന് 16 പോയിന്റുമായാണ് ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്ക് കയറിയത്. എട്ടു മല്‍സരങ്ങളില്‍നിന്ന് 10 പോയിന്റുള്ള ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്ത് തുടരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കൊച്ചിയിലാണ് ചെന്നൈയിന്റെ അടുത്ത മല്‍സരം.

NO COMMENTS

LEAVE A REPLY