ഇരുമ്പനം ഐഒസി പ്ലാന്‍റിലെ ടാങ്കര്‍ ലോറി സമരം തുടരും

191

കൊച്ചി • ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇരുമ്പനം പ്ലാന്‍റിലെ ടാങ്കര്‍ ലോറി സമരം തുടരും. പ്രശ്ന പരിഹാരത്തിന് ചേര്‍ന്ന പമ്പ് ഉടകമളും ടാങ്കര്‍ ഉടമകളും ടാങ്കര്‍ തൊഴിലാളികളും ഉള്‍പ്പെട്ട കോ ഒാഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനമാകാതെ പിരിഞ്ഞു. കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള അവശ്യ സര്‍വ്വീസുകള്‍ക്കുള്ള ഇന്ധന നീക്കം തടസപ്പെടുത്തില്ലെന്ന് സമരസമിതി അറിയിച്ചു. എന്നാല്‍ ഇന്ധന ടാങ്കറുകള്‍ തടഞ്ഞാല്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പ് ഉടമകളും അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ഇന്ധന വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായി.