വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പ്രതിഷേധിക്കാനായി സംസ്ഥാനത്തെ ഐഎഎസുകാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും

293

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ക്കെതിരെ പ്രതിഷേധിക്കാനായി സംസ്ഥാനത്തെ ഐഎഎസുകാര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നടപടികളില്‍ പ്രതിഷേധിച്ചാണ് അവധി. ബന്ധു നിയമന വിവാദത്തില്‍ മുന്‍ മന്ത്രി ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കിയ വിജലന്‍സ് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ രണ്ടാം പ്രതിയാക്കിയിരുന്നു. ഇത് ബോധപൂര്‍വമാണെന്നും പോള്‍ ആന്റണി മന്ത്രിയുടെ നിര്‍ദ്ദേശം അനുസരിക്കുകമാത്രമാണ് ചെയ്തതെന്നുമാണ് ഐഎഎസ് അസോസിയേഷന്റെ നിലപാട്. ജേക്കബ് തോമസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ത്തുവെന്നും ഐഎസ് അസോസിയേഷന്‍ വ്യക്തമാക്കി. വിജിലന്‍സ് ഡയറക്ടറുടെ നടപടിയില്‍ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിക്കാനും അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. അനധികൃത സ്വത്ത് സമ്ബാദന കേസില്‍ ഐഎഎസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായി അഡിഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെയും വിജിലന്‍സ് ഓഫീസില്‍ വിളിച്ചുവരുത്തി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇതും അസോസിയേഷനെ ചൊടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

NO COMMENTS

LEAVE A REPLY