എടപ്പാളില്‍ ഭക്ഷണം കിട്ടാതെ സ്ത്രീ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

161

മലപ്പുറം : എടപ്പാളില്‍ ഭക്ഷണം കിട്ടാതെ സ്ത്രീ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. എടപ്പാള്‍ വടക്കത്ത് കുന്നത് ശോഭന (50)യെയാണ് ഭക്ഷണം കിട്ടാതെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോദൗര്‍ബല്യമുള്ള മകളോടൊപ്പം താമസിച്ചു വരികയായിരുന്നു ഇവര്‍.
ഇന്ന് രാവിലെ സമീപവാസികള്‍ അറിയിച്ചത് അനുസരിച്ച്‌ പഞ്ചായത്ത് മെന്പര്‍ എത്തി വീടു തുറന്നപ്പോഴാണ് ശോഭനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോദൗര്‍ബ്യമുള്ള മകള്‍ ഇവരുടെ മൃതദേഹത്തെ പുണര്‍ന്ന് കിടക്കുകയായിരുന്നു.ഇവര്‍ ഭക്ഷണം കഴിച്ചിട്ട് പത്തുദിവസം പിന്നിട്ടതായാണ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം. അമ്മയുടെ മൃതദേഹത്തിനൊപ്പം അവശനിലയില്‍ കാണപ്പെട്ട മകളെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഭക്ഷണം കിട്ടാതെ മരിച്ച ശോഭനയ്ക്ക് വന്‍ തുക വിലമതിയ്ക്കുന്ന ഭൂസ്വത്തുകളും ബാങ്ക് ഡെപ്പോസിറ്റും ഉള്ളതായാണ് ബന്ധുക്കള്‍ പറയുന്നത്.

NO COMMENTS

LEAVE A REPLY