മഹിജയെ വലിച്ചിഴച്ച എസ്.ഐയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

196

തിരുവനന്തപുരം : ജിഷ്ണു പ്രണോയുടെ അമ്മ മഹിജയെ വലിച്ചിഴച്ച മ്യൂസിയം എസ്.ഐയ്ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. ഏപ്രില്‍ 24 ന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ നേരിട്ട് ഹാജരായി രേഖാമൂലം വിശദീകരണം സമര്‍പ്പിക്കണമെന്നാണ് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി. മോഹനദാസിന്റെ ഉത്തരവ്. സംഭവത്തെക്കുറിച്ച് കമ്മിഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേക്കുറിച്ച് ഡി.ജി.പി അടിയന്തിര വിശദീകരണം സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിച്ചു. ആരോഗ്യ നിയമ സംരക്ഷണ പ്രതികരണ വേദി ചെയര്‍മാന്‍ പി.കെ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

NO COMMENTS

LEAVE A REPLY