സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണം : സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍

191

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാര്‍ അവരുടെ പേരും പദവിയും രേഖപ്പെടുത്തിയ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. സേവനാവകാശ നിയമം പ്രാബല്യത്തിലുള്ള സംസ്ഥാനമായതിനാല്‍ ഇതു സംബന്ധിച്ച്‌ ബന്ധപ്പെട്ടവര്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍ കുമാര്‍ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. മൂന്നു മാസത്തിനകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംഎ ഹുമയൂണ്‍ എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നിര്‍ദേശം. ജീവനക്കാരെല്ലാം പേരും പദവിയും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡ് ധരിക്കുകയാണെങ്കില്‍ ഉദ്യോഗസ്ഥരെ പെട്ടന്ന് തിരിച്ചറിഞ്ഞ് പ്രശ്ന പരിഹാരത്തിന് സാധിക്കുമെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.