കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

154

പാലക്കാട് : ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മരിച്ച മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷക്ക് സംഭവത്തിന് ശേഷം വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയോ എന്ന കാര്യം പരിശോധിച്ച്‌ പാലക്കാട് ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
മരണത്തിന് ഉത്തരവാദികളായവരെയെല്ലാം നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സ്വീകരിച്ച മാര്‍ഗ്ഗങ്ങള്‍ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിലുണ്ടാകണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

സംഭവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. അബ്ദുള്‍ നിഷാദ്, യൂസഫ്, റിയാസ് എന്നിവരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ആരുടെയും അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

NO COMMENTS