മുംബൈ ∙ ഇസ്താംബൂളിലെ അറ്റാർടക് വിമാനത്താവളത്തിലുണ്ടായ ചാവേർ സ്ഫോടനത്തിൽനിന്നും ബോളിവുഡ് നടൻ ഋതിക് റോഷനും മക്കളും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ആക്രമണത്തിനു ഏതാനും മണിക്കൂർ മുൻപ് ഋതിക്കും മക്കളായ റിഹാനും റിഥാനും വിമാനത്താവളത്തിലുണ്ടായിരുന്നു. ട്വിറ്റർ പേജിലൂടെയാണ് ഋതിക് ഇക്കാര്യം അറിയിച്ചത്
മക്കൾക്കൊപ്പം വൈകിയാണ് ഋതിക് വിമാനത്താവളത്തിലെത്തിയത്. ഇതിനാൽ പോകേണ്ടിയിരുന്ന വിമാനത്തിൽ ബിസിനസ് ക്ലാസ് ടിക്കറ്റ് ലഭിച്ചില്ല. എന്നാൽ വിമാനത്താവളത്തിലെ ജീവനക്കാർ മറ്റൊരു വിമാനത്തിൽ ടിക്കറ്റ് ശരിയാക്കിക്കൊടുത്തു. ഋതിക്കും മക്കളും വിമാനത്താവളം വിട്ട് ഏതാനും മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണമുണ്ടായെന്ന വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ഋതിക് ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 36 പേർ കൊല്ലപ്പെടുകയും നൂറ്റമ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
courtsy :manorama online