ഹോര്‍ട്ടി കോര്‍പ് വെളുത്തുളളി സംഭരിക്കാത്തതിനെതിരേ കര്‍ഷകര്‍ പ്രതിഷേധത്തില്‍

226

ഹോര്‍ട്ടി കോര്‍പ് വെളുത്തുളളി സംഭരിക്കാത്തതിനെതിരേ മറയൂര്‍ കാന്തല്ലൂരിലെ കര്‍ഷകര്‍ പ്രതിഷേധത്തില്‍. വില നോക്കാതെ വെളുത്തുളളി ലോഡുകള്‍ തമിഴ്‌നാട്ടിലേക്ക് കയറ്റിയയച്ചുമാണ് കര്‍ഷകരുടെ പ്രതിഷേധം
വിളവെടുപ്പ് തുടങ്ങിയതോടെ മറയൂര്‍ കാന്തല്ലൂരിലെ പച്ചക്കറി പാടങ്ങളിലും കര്‍ഷകരുടെ വീടുകളിലുമെല്ലാം ഇപ്പോള്‍ വെളുത്തുളളി നിറഞ്ഞിരിക്കുകയാണ്. കൃഷി മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉറപ്പു നല്‍കിയിരുന്ന ഹോര്‍ട്ടി കോര്‍പ്പ് സംഭരണത്തില്‍ നിന്ന് പിന്നോട്ട് പോയതാണ് കര്‍ഷകര്‍ കാരണമായ് പറയുന്നത്. അദ്ധ്വാനിച്ചുണ്ടാക്കിയ മുതല്‍ പാടത്ത് കിടന്ന് നശിച്ചു പോകാതിരിക്കാനായ് വിലനോക്കാതെയാണ് കര്‍ഷകര്‍ വെളുത്തുള്ളി ലോഡുകള്‍ തമിഴ്‌നാട്ടിലേക്ക് കയറ്റിയയക്കുന്നതും.102ടണ്‍ വെളുത്തുള്ളി സംഭരിക്കുമെന്നാണ് വിഎഫ്പിസികെ കാന്തല്ലൂരിലെ വിപണന കേന്ദ്രവുമായ് കരാറിലെത്തിയിരുന്നത്. എന്നാല്‍ കിലോക്ക് 140 രൂപ വിലവച്ച് 400 കിലോ വെളുത്തുളളി എടുത്ത ഹോര്‍ട്ടി കോര്‍പ് പിന്നീട് സംഭരണം നിറുത്തുകയായിരുന്നു. ഇത്തവണ കൂടുതലായ് കൃഷി ചെയ്തിട്ടുളള വെളുത്തുള്ളിയുടെ വിപണനത്തിന് ഹോര്‍ട്ടി കോര്‍പ് തയ്യാറാകുന്നില്ലെങ്കില്‍ വലിയ നഷ്ടമാണ് ഉണ്ടാവുകയെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

NO COMMENTS

LEAVE A REPLY