മുഖം മിനുക്കാൻ എട്ട് ഈസി സ്ക്രബ്ബറുകൾ

375

സ്ക്രബ്ബർ എന്നതിന്റെ ഉപയോഗം എന്തെന്ന് ഇപ്പോഴും പല സ്ത്രീകൾക്കും അറിയില്ല. സ്ക്രബ് എന്ന പേരുള്ള ഉൽപ്പന്നം വാങ്ങി തേയ്ക്കുക എന്നതല്ലാതെ അത് നൽകുന്ന ഗുണഫലങ്ങളെ കുറിച്ചും പലരും അജ്ഞരാണ്. ചർമ്മത്തിലെ മൃതിയടഞ്ഞ കോശങ്ങളെ നീക്കം ചെയ്ത് മുഖം ഏറ്റവും പുതുമയുള്ളതാക്കാൻ ഏറ്റവും അനുയോജ്യമായ ഒരു സൗന്ദര്യ രഹസ്യമാണ് സ്ക്രബ്ബർ. ഇത് വലിയ വില കൊടുത്തു പുറത്തു നിന്ന് വാങ്ങേണ്ടതുണ്ടോ? മാത്രവുമല്ല കെമിക്കൽ വസ്തുക്കൾ ഉപയോഗിച്ച് എന്നുള്ള വിഷമവും വേണ്ട. മുഖം മിനുക്കാൻ എട്ട് നാച്ച്വറൽ സ്ക്രബ്ബറുകൾ ഇതാ

.പഞ്ചസാര, ഒലിവ് ഓയിൽ, പാൽപൊടി എന്നിവ ഒരുവിധം എല്ലാ വീടുകളിലും പൊതുവേ ഉണ്ടാകാൻ സാധ്യതയുള്ള വസ്തുക്കളാണ്. ഇവയുടെ കൂടെ ചേരൽ മുഖത്തിന്‌ ആകർഷകത്വം കൊണ്ട് വരുന്നു. ഈ മൂന്ന് വസ്തുക്കൾക്കൊപ്പം കുറച്ചു തേൻ കൂടി ചേർത്ത് യോജിപ്പിച്ച് മുഖത്ത് നന്നായി തേച്ചു പിടിപ്പിച്ചു കഴുകി കളയാം. മികച്ച ഒരു സ്വയം നിർമ്മിത സ്ക്രബ്ബറാണിതു.

.പ്രായമാകുന്ന ത്വക്കിനെ തടയുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇത് മുടിയ്ക്ക് മാത്രമല്ല ത്വക്കിനും ഏറെ അനുയോജ്യമാണ്. വെളിച്ചെണ്ണയും പഞ്ചസാരയും നന്നായി തേച്ചു പിടിപ്പിച്ചു കഴുകി കളയുന്നതും ഗുണം ചെയ്യും.

.പച്ചച്ചായ എന്ന് വിളിയ്ക്കുന്ന ഗ്രീൻ റ്റീ, പഞ്ചസാര, തേൻ എന്നിവ എടുത്തു യോജിപ്പിച്ച് മുഖത്ത് തെയ്ച്ചാൽ സ്ക്രബ്ബറിന്റെ ഗുണം കിട്ടും, മുഖം മിനുസമാവുകയും പ്രായം കുറയുകയും ചെയ്യും.

.ബദാം നന്നായി പൊടിച്ചത് , ഒലിവ് ഓയിൽ എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് നന്നായി തേയ്ച്ചു ഉരസുന്നത് മുഖ കാന്തി വർദ്ധിപ്പിക്കും.

.കോഫീ കുടിയ്ക്കാൻ മാത്രമുള്ളതല്ല. കാപ്പി പൊടി കുറച്ചു വെള്ളം ഒഴിച്ച് നന്നായി യോജിപ്പിച്ച ശേഷം മുഖത്ത് തേച്ചു പിടിപ്പിച്ചു കഴുകി കളയാം.

.ത്വക്കിന്റെ ഊർജ്ജം നിലനിർത്താൻ തൈര് കൊണ്ടുള്ള ട്രീറ്റ്മെന്റ് വളരെ അനുയോജ്യമാണ്. തൈര് എടുത്തു മുഖത്ത് നന്നായി ഉരസി തേച്ചു പിടിപ്പിച്ചാൽ ഫ്രഷ്‌ ഫീൽ കിട്ടുകയും ചെയ്യും.

.നിങ്ങൾ ഭക്ഷണം വയ്ക്കാൻ ഉപയോഗിയ്ക്കുന്ന അരി ഏതായാലും എടുത്തു ചെറുതായി ക്രഷ് ചെയ്യുക, അതിനോടൊപ്പം നാരങ്ങാ നീര് , തേൻ എന്നിവ ചേർത്താൽ മികച്ച ഒരു സ്ക്രബ്ബർ ആയി.

. പല്ല് തേയ്ക്കാൻ ഉപയോഗിയ്ക്കുന്ന പെയ്സ്റ്റ് മികച്ച ഒറു സ്ക്രബ്ബർ ആണെന്നറിയാമോ? കുറച്ചു ടൂത്ത്‌ പെയിസ്റ്റും കുറച്ചു ഉപ്പു പൊടിയും എടുത്തു നന്നായി യോജിപ്പിച്ച് മുഖത്ത് തേച്ച് നോക്കൂ… മുഖം ക്ലീൻ ആയില്ലേ?

NO COMMENTS

LEAVE A REPLY