വീട്ടിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

47

കാസറഗോഡ് : അജാനൂർ വില്ലേജിൽ കാട്ടുകുളങ്ങര, മനുവിന്റെ വീടിന് സമീപത്തുനിന്നാണ് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത് . കഞ്ചാവ് ചെടികൾ നട്ടുവളർത്തുന്നുവെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോസ്ദുർഗ്ഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചെടികൾ പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തു.

പ്രതി സ്ഥലത്തില്ലാത്തതിനാൽ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം (02-08-2020 ) വൈകുന്നേരമാണ് സംഭവം .ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കോവിഡ് പ്രതിസന്ധിക്കിടയിലും എക്സൈസ് വകുപ്പ് ജില്ലയിലുടനീളം മികച്ച പ്രവർത്തനമാണ് നടത്തുന്നത്.

പ്രിവന്റീവ് ഓഫീസർ പി.അശോകൻ , സിവിൽ എക്സൈസ് ഓഫീസർ കെ.വി.പ്രജിത് കുമാർ, എക്സൈസ് ഡ്രൈവർ പി.രാജീവൻ എന്നിവരും ഉണ്ടായിരുന്നു.

NO COMMENTS