ചരിത്ര പ്രാധാന്യമുള്ള നിർമിതികൾ സംരക്ഷിച്ച് നിലനിർത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

11

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിലനിൽക്കുന്ന ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങൾ, സ്മാരകങ്ങൾ, പൈതൃക മാതൃകകൾ തുടങ്ങിയവ സംരക്ഷിച്ച് നിലനിർത്താൻ തദ്ദേശ സ്ഥാപനങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഇത്തരം ചരിത്രപ്രധാന്യമുള്ള നിർമിതികൾ നിലവിലുള്ള രൂപഘടനയിൽ കേടുപാടുകൾ തീർത്ത് സംരക്ഷിച്ച് നിർത്തുകയാണ് വേണ്ടത്. ഇത്തരം എടുപ്പുകളുള്ള ക്യാമ്പസുകളിൽ പുതിയ നിർമാണ പ്രവർത്തനങ്ങളും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികളും നടത്തുമ്പോൾ കേരള പഞ്ചായത്ത്, മുനിസിപ്പാലിറ്റി ബിൽഡിംഗ് റൂളിലെ വ്യവസ്ഥകൾ പ്രകാരം രൂപീകരിച്ച ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ അനുമതി വാങ്ങണമെന്ന് മന്ത്രി നിർദേശിച്ചു.

എറണാകുളം പറവൂരിലെ കച്ചേരി മന്ദിരങ്ങൾ ഉൾപ്പെടുന്ന പൈതൃകമാതൃകയുടെ ചരിത്രപ്രധാന്യം കണക്കിലെടുത്ത് അവയെ അതേപടി നിലനിർത്താനും ആ പ്രദേശത്ത് ഭാവിയിൽ നടത്തുന്ന വികസന, നിർമാണ പ്രവർത്തനങ്ങൾ നിലവിലുള്ള പുരാതനമായ നിർമിതിയ്ക്ക് അനുപൂരകമായിരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്തരം നിർമ്മാണങ്ങളുടെ ചരിത്ര സ്വഭാവം നഷ്ടപ്പെടുത്തുന്ന രീതിയിൽ അറ്റകുറ്റപ്പണികളോ, പുതിയ നിർമ്മാണ പ്രവർത്തനങ്ങളോ നടത്താതിരിക്കാനുള്ള പൊതുവായ നിർദേശവും നൽകിയെന്ന് മന്ത്രി കൂട്ടിചേർത്തു.

NO COMMENTS