മലയോര ഹൈവേ സമരം മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഉറപ്പിന്‍റെ അടിസ്ഥാനത്തില്‍ തല്‍ക്കാലം നിര്‍ത്തിവയ്ക്കുന്നു : കെ.സി.ജോസഫ്

279

തിരുവനന്തപുരം• മലയോര ഹൈവേ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കെ.സി.ജോസഫ് എംഎല്‍എ. ഇന്നുരാവിലെ കെ.സി.ജോസഫിന്റെ നേതൃത്വത്തില്‍ സണ്ണി ജോസഫ് എംഎല്‍എ, മോണ്‍: മാത്യു എം.ചാലില്‍, തോമസ് വെക്കത്താനം, സി.കെ.മുഹമ്മദ്, ദേവസ്യാ മേച്ചേരി തുടങ്ങിയവരുടെ സംഘം മുഖ്യമന്ത്രിയെ ചേംബറില്‍ സന്ദര്‍ശിച്ച്‌ മലയോര ഹൈവേ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിലുള്ള ആശങ്ക അറിയിച്ചിരുന്നു.മലയോര ഹൈവേയുടെ നിര്‍മാണം മുടങ്ങാതെ മുന്‍പോട്ടു കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കുമെന്നും ഇതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി കെ.സി.ജോസഫ് പറഞ്ഞു.ഇതു സര്‍ക്കാരിന്റെ ഒരു കമ്മിറ്റ്മെന്റാണ്. അതില്‍നിന്നും പുറകോട്ടു പോകില്ല. ധനവകുപ്പുമായി ചര്‍ച്ച ചെയ്തു നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

NO COMMENTS

LEAVE A REPLY